തിരുവനന്തപുരം: വെൺപകൽ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് എച്ച്.എം.സി വഴി ലാബ് ടെക്നിഷ്യന്റെ ഒരൊഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കാൻ വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഉദ്യോഗാർത്ഥികൾ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും ബയോഡേറ്റയും സഹിതം 12ന് രാവിലെ 10 മണിക്ക് വെൺപകൽ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഇന്റർവ്യൂവിന് ഹാജരാകണം. അപേക്ഷകർക്ക് ഡി.എം.എൽ.ടി / ബി.എസ് സി എം.എൽ.ടി യോഗ്യതയും കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനും വേണം. സർക്കാർ ആശുപത്രികളിൽ സേവനം അനുഷ്ഠിച്ചിട്ടുള്ളവർക്കും അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തിലുള്ളവർക്കും മുൻഗണന. ഫോൺ : 0471 2223594.