
ജയറാം നായകനായി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന മെഡിക്കൽ ത്രില്ലർ ചിത്രം എബ്രഹാം ഒാസ്‌ലർ ജനുവരി 11ന് തിയേറ്ററുകളിൽ. ചിത്രത്തിൽ ജയറാം രൂപത്തിലും ഭാവത്തിലും ഏറെ വ്യത്യസ്തമാണ്. മമ്മൂട്ടി അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുന്നതാണ് എബ്രഹാം ഒാസ്‌ലർ ഒാസ്ടലറുടെ ഏറ്റവും വലിയ പ്രത്യേകത. അഞ്ചാം പാതിര എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അർജുൻ അശോകൻ, ദിലീഷ് പോത്തൻ, ജഗദീഷ്, അനശ്വര രാജൻ, സെന്തിൽ കൃഷ്ണ, അർജുൻ നന്ദകുമാർ, ആര്യ സലിം തുടങ്ങിയവരാണ് മറ്റു താരങ്ങൾ. തിരക്കഥ ഡോ. രൺധീർ കൃഷ്ണ, ഛായാഗ്രഹണം തേനി ഇൗശ്വർ , സംഗീതം മിഥുൻ മുകുന്ദ്, നേരമ്പോക്കിന്റെ ബാനറിൽ ഇർഷാദ് എം. ഹസനും മിഥുൻ മാനുവൽ തോമസും ചേർന്നാണ് നിർമ്മാണം.