treasury-

തിരുവനന്തപുരം: നിക്ഷേപങ്ങൾ ബാങ്കിൽ നിന്ന് ട്രഷറിയിലിടണമെന്ന് പൊതുമേഖലാ,​ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കർശന നിർദ്ദേശം നൽകി ധനവകുപ്പ് സർക്കുലർ. 76 പൊതുമേഖല,​ സ്വയംഭരണ സ്ഥാപനങ്ങളുണ്ട്. ഇവയ്ക്ക് വിവിധ ബാങ്കുകളിൽ 5734.05 കോടിയുടെ നിക്ഷേപമുണ്ട്. ഇത് ട്രഷറിയിലേക്ക് മാറ്റാനാണ് നിർദ്ദേശം.

ബാങ്കുകളെക്കാൾ കൂടുതൽ പലിശ ട്രഷറി നൽകുന്നുണ്ടെങ്കിലും സമയത്തിന് പിൻവലിക്കാൻ കഴിയില്ല. ട്രഷറിയിൽ നിക്ഷേപിക്കാത്തത് ഇതുകൊണ്ടാണ്. ട്രഷറിയിൽ തന്നെ പണം നിക്ഷേപിക്കണമെന്ന് സെപ്തംബറിലും സർക്കുലറുണ്ടായിരുന്നു. എന്നാൽ ആരും അനുസരിച്ചില്ല. ഇനിയും അനുസരിച്ചില്ലെങ്കിൽ ഉത്തരവാദിത്വം അതത് സ്ഥാപനങ്ങളിലെ ചീഫ് എക്സിക്യുട്ടീവ് ഓഫീസർമാർക്കായിരിക്കുമെന്നും സർക്കുലറിലുണ്ട്.