yogam

നെയ്യാറ്റിൻകര : നവകേരള സദസിനെതിരെ പഞ്ചായത്ത് കമ്മിറ്റിയിൽ കോൺഗ്രസ്, ബി.ജെ.പി അംഗങ്ങൾ പ്രതിഷേധിച്ചു. 16 അംഗങ്ങളിൽ 8 അംഗങ്ങളാണ് പ്രതിഷേധിച്ചത്. പഞ്ചായത്തിൽ അത്യാവശ്യ കാര്യങ്ങൾക്ക് ഫണ്ട് വിനിയോഗിക്കാൻ തയ്യാറാകാതെ, നവകേരള സദസ് എന്ന ധൂർത്തിന് പണം ചെലവാക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് അംഗങ്ങൾ വ്യക്തമാക്കി. അംഗങ്ങളായ അമ്പലത്തറയിൽ ഗോപകുമാർ, കാക്കണം മധു,ശ്രീരാഗ്, ജയചന്ദ്രൻ, വിനീതകുമാരി, മഞ്ജുഷാ ജയൻ, സചിത്ര, ധന്യ.പി. നായർ എന്നിവരാണ് പ്രതിഷേധിച്ചത്.