തിരുവനന്തപുരം: സിറ്റി സർവീസുകളുടെ 1എ (റെഡ്),1സി(റെഡ്),2എ(ബ്ളൂ),2സി(ബ്ളൂ),3എ(മജന്ത),3സി(മജന്ത), 4എ(യെല്ലോ),5എ(വയലറ്ര്),5സി(വയലറ്റ്),6സി(ബ്രൗൺ),7എ(ഗ്രീൻ),7സി(ഗ്രീൻ),8എ(എയർറെയിൽ),8എ(ഓറഞ്ച്) എന്നീ സർവീസുകളുടെ മാത്രം റിയൽ ടൈം ട്രയൽ റൺ പ്രത്യേക ഗൂഗിൾ ട്രാൻസിറ്റ് ഫീച്ചർ വഴി ഗൂഗിൾ മാപ്പിലൂടെ ലഭ്യമാകും.
പൊതുജനങ്ങൾക്ക് മാപ്പിലെ ബസ് സ്റ്റോപ്പ് ചിഹ്നത്തിൽ ക്ലിക്ക് ചെയ്‌താൽ ആ സ്റ്റോപ്പിലൂടെ കടന്നുപോകുന്ന ബസുകളുടെ വിവരങ്ങൾ അറിയാം. ലൈവ് എന്ന് കാണിക്കുകയാണെങ്കിൽ പ്രസ്‌തുത ബസിന്റെ തത്സമയ വിവരങ്ങൾ കൃത്യമായി അറിയാനും ഷെഡ്യൂൾഡ് എന്ന് മാത്രം കാണിക്കുന്നെങ്കിൽ ബസിന്റെ ഷെഡ്യൂൾ സമയം മാത്രം അറിയാനുമാകും.
നിലവിൽ 50 (മുകളിൽ സൂചിപ്പിച്ചിരിക്കുന്ന റൂട്ടുകളിൽ മാത്രം) സിറ്റി ബസുകളിൽ മാത്രമാണ് ലൈവ് സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ ഒരുക്കിയിട്ടുള്ളത്. കെ.എസ്.ആർ.ടി.സിയുടെ എല്ലാ സിറ്റി ബസുകളുടെയും തത്സമയ വിവരങ്ങൾ ഈ സംവിധാനത്തിലൂടെ വൈകാതെ ജനങ്ങൾക്ക് അറിയാനാകുമെന്നും കെ.എസ്.ആർ.ടി.സി അറിയിച്ചു.