sndp

തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ദുബായ് യൂണിയൻ യൂത്ത് മൂവ്‌മെന്റ് ഭാരവാഹികളെ കരാമ എസ്.എൻ.ജി ഹാളിൽ ചേർന്ന യോഗം തിരഞ്ഞെടുത്തു. ഭാരവാഹികളായി ആര്യൻ കെ.ദമൻ (പ്രസിഡന്റ്)​,​ രാകേഷ് കടയ്ക്കാവൂർ (വൈസ് പ്രസിഡന്റ്)​,​ അമൽ വിജയ് (സെക്രട്ടറി),​ ജിത്ത് രാജ് (സെൻട്രൽ കമ്മിറ്റി മെമ്പർ)​,​ അനിൽ ശങ്കരൻ, സന്ദീപ് (ജോയിന്റ് സെക്രട്ടറിമാർ)​,​ സച്ചിൻ,റെനീഷ് ,മിഥുൻ,അഖിൽ രാകേഷ് (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ)​ എന്നിവരെ തിരഞ്ഞെടുത്തു. യൂത്ത് മൂവ്മെന്റ് അഡ്ഹോക് കമ്മിറ്റി ചെയർമാൻ അനീഷ്‌കുമാർ അദ്ധ്യക്ഷനായി. ആര്യൻ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. എസ്.എൻ.ഡി.പി യോഗം ദുബായ് യൂണിയൻ സെക്രട്ടറി സാജൻസത്യ,​ വൈസ് പ്രസിഡന്റ് ഷാജി രാഘവൻ​,​ ഡയറക്ടർ ബോർഡ് മെമ്പർ നിസാൻ ശശിധരൻ,​ യൂണിയൻ കൗൺസിൽ അംഗങ്ങളായ അനീഷ്‌കുമാർ, മനോജ്, ലിബിൻ, സഹജൻ തുടങ്ങിയവർ പങ്കെടുത്തു.