നെടുമങ്ങാട് : സംസ്ഥാന നവകേരള സദസിന്റെ ഭാഗമായുള്ള നെടുമങ്ങാട് നിയോജക മണ്ഡലം നവകേരള സദസിന് മുന്നോടിയായി തദ്ദേശ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് വിവിധ ടീമുകൾ ഏറ്റുമുട്ടുന്ന കായിക മത്സരങ്ങൾക്ക് 8 ന് തുടക്കമാവും. പോത്തൻകോട് കരൂർ എൽ.വി.എച്ച്.എസിൽ 8, 9 തീയതികളിൽ വോളിബാൾ ടൂർണമെന്റ് നടക്കും. ഇന്ത്യൻ ടീമിന്റെ കോച്ച് എസ്.ടി.ഹരിലാൽ ഉദ്‌ഘാടനം ചെയ്യും. കേരള പൊലീസ്, കെ.എസ്.ഇ.ബി, കേരള പോസ്റ്റൽ തുടങ്ങിയ പുരുഷ, വനിതാ ടീമുകളുടെ പ്രദർശന മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ടീമുകൾ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് ഓഫീസിലോ, നവകേരള സദസ് സംഘാടക സമിതി ഓഫീസിലോ 7 ന് വൈകിട്ട് 3 ന് മുമ്പ് രജിസ്റ്റർ ചെയ്യണം.10 ന് നെടുമങ്ങാട് ഗവ.ടെക്നിക്കൽ സ്കൂൾ ഗ്രൗണ്ടിൽ ക്രിക്കറ്റ് ടൂർണമെന്റ് നടക്കും.സമാപന യോഗം വൈകിട്ട് 5 ന് ഐ.സി.സി അമ്പയർ കെ.എൻ. അനന്തപത്മനാഭൻ ഉദ്ഘാടനം ചെയ്യും. പങ്കെടുക്കുന്ന ടീമുകൾ 8ന് വൈകിട്ട് 3 ന് മുമ്പായി രജിസ്റ്റർ ചെയ്യണം.11 ന് കന്യാകുളങ്ങര മാർക്കറ്റിൽ നടക്കുന്ന കബഡി ടൂർണമെന്റ് ഫുട്ബാൾ താരം സി.കെ.വിനീത് ഉദ്ഘാടനം ചെയ്യും.ടീമുകൾ 9ന് വൈകിട്ട് 3ന് മുമ്പായി രജിസ്റ്റർ ചെയ്യണം. 12ന് കണിയാപുരം മുസ്ലിം ഹൈസ്കൂൾ ഗ്രൗണ്ടിൽ ഫുട്ബാൾ ടൂർണമെന്റ് കേരള സ്പോട്സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലി ഉദ്ഘാടനം ചെയ്യും. ടീമുകൾ 10 ന് വൈകിട്ട് 3 ന് മുമ്പായി രജിസ്റ്റർ ചെയ്യണം.10 ന് വൈകിട്ട് 5 ന് ജി.വി.രാജ സ്പോട്സ് സ്കൂൾ ടീമും സെന്റ് ജോസഫ് സ്കൂൾ ടീമും തമ്മിൽ പ്രദർശന മത്സരവും നടക്കും.13 ന് വൈകിട്ട് 4 ന് കരകുളം പാലം ജംഗ്ഷനിൽ വടംവലി മത്സരം.ടീമുകൾ 11 ന് വൈകിട്ട് 3 ന് മുമ്പായി രജിസ്റ്റർ ചെയ്യണം. 16, 17 തീയതികളിൽ നെടുമങ്ങാട് മേലാംകോട് സ്റ്റേ‍ഡിയത്തിൽ ബോൾ ബാഡ്മിന്റൺ ടൂർണമെന്റ് നടക്കും. ടീമുകൾ 14 ന്ന് വൈകിട്ട് 3 ന് മുമ്പായി രജിസ്റ്റർ ചെയ്യണം. 16 ന് രാവിലെ മുതൽ പിരപ്പൻകോട് നീന്തൽ കുളത്തിൽ വാട്ടർ പോളോ ടൂർണമെന്റ് നടക്കും. ടീമുകൾ 14 ന് വൈകിട്ട് 3 ന് മുമ്പായി രജിസ്റ്റർ ചെയ്യണം. 21 ന് വൈകിട്ട് 5ന് മുനിസിപ്പൽ പാർക്കിംഗ് ഗ്രൗണ്ടിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്. സംഘാടക സമിതി ഓഫീസ് ഫോൺ നമ്പരുകൾ : 9447032794, 9645765937, 9995041085.