തിരുവനന്തപുരം: ജില്ലയിലെ വിവിധ ക്രൈസ്‌തവ സഭകളുടെ ഐക്യകൂട്ടായ്മയായ യുണൈറ്റഡ് ക്രിസ്‌ത്യൻ മൂവ്മെന്റിന്റെ (യു.സി.എം.) 73-ാം ഐക്യ ക്രിസ്മ‌സ് സമ്മേളനം 10ന് വൈകിട്ട് 5.30ന് കവടിയാർ സാൽവേഷൻ ആർമി ദേവാലയത്തിൽ നടക്കും. നെയ്യാറ്റിൻകര രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ.വിൻസന്റ് സാമുവൽ ഉദ്ഘാടനം ചെയ്യും. കവടിയാർ സാൽവേഷൻ ആർമി ചർച്ച്, പേരൂർക്കട കാൽവറി ലൂഥറൻ ചർച്ച്, മുട്ടട സി.എസ്.ഐ ചർച്ച്, പാളയം എം.എം ചർച്ച്, നന്തൻകോട് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ചർച്ച്, നെടുമങ്ങാട് സി.എസ്.ഐ ഡിസ്ട്രിക്ട് ക്വയർ, പേരൂർക്കട ലൂർദ്ഹിൽ കാത്തലിക് ചർച്ച്, ഹാർവസ്റ്റ് സിംഗേഴ്സ്, പാളയം സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ, പുന്നൻറോഡ് സെന്റ് പീറ്റേഴ്‌സ് യാക്കോബായ കത്തീഡ്രൽ, കവടിയാർ മാർ അപ്രേം ഓർത്തഡോക്‌സ് ചർച്ച്, ജൂനിയർ സോംഗ്സ്റ്റർ ബ്രിഗേഡ്, സാൽവേഷൻ ആർമി യൂത്ത് ക്വയർ എന്നിവർ കരോൾ ഗാനങ്ങൾ ആലപിക്കുമെന്ന് പ്രോഗ്രാം ചെയർമാൻ ഡോ. കോശി എം.ജോർജ്, ജനറൽ സെക്രട്ടറി ഓസ്‌കർ എ. ലോപ്പസ് എന്നിവർ അറിയിച്ചു.