ആറ്റിങ്ങൽ: കലോത്സവത്തിൽ ഒന്നാം സ്ഥനവും എ ഗ്രേഡും ലഭിക്കണമെങ്കിൽ 50,000 രൂപ മുതൽ ഒരു ലക്ഷം രൂപ മുടക്കേണ്ടിവരുമെന്ന ആരോപണം ഉയർന്നു.തുക പറഞ്ഞ് ഉറപ്പിക്കാൻ ചില ഏജന്റുമാരുടെ ഫോൺ കാളുകൾ എത്തുന്നുണ്ടെന്നാണ് രക്ഷിതാക്കളുടെ പരാതി. മുൻ വർഷങ്ങളിലും ഇത്തരം പരാതികളെത്തിയിട്ടുണ്ട്.ജില്ലാതല മത്സരത്തിലാണ് പണവും സ്വാധീനവുമൊക്കെ കൊഴുക്കുന്നത്. സംസ്ഥാന തലത്തിലേക്കുള്ള ടിക്കറ്റ് ലഭിക്കുന്നത് ജില്ലാതലത്തിലായതാണ് കാരണം.സംസ്ഥാന തലത്തിൽ ഗ്രേഡ് മാത്രാമാണുള്ളത്.എ ഗ്രേഡിനെല്ലാം ഗ്രേസ് മാർക്ക് ലഭിക്കുകയും ചെയ്യും.ആദ്യം ദിനം തന്നെ 30 അപ്പീലുകളാണ് ഫലത്തിനെതിരെ ഉണ്ടായത്.