വിതുര:വിതുരജനമൈത്രിപൊലീസ് സ്റ്റേഷന്റെയും,തിരുവനന്തപുരം സംഘമിത്രാഫൈൻആർട്സ് സൊസൈറ്റിയടെയും നേതൃത്വത്തിൽ 8ന് രാവിലെ 10ന് പൊലീസ് സ്റ്റേഷനിൽ കുട്ടികൾക്കായി ചിത്രരചനാമത്സരം നടത്തും.യു.പി,എച്ച്.എസ് വിഭാഗങ്ങളിലാണ് മൽസരം.പങ്കെടുക്കുന്ന എല്ലാവിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റ് നൽകും.ഒന്ന് മുതൽ മൂന്ന് വരെ സ്ഥാനം നേടുന്നവർക്ക് പ്രത്യേകസമ്മാനങ്ങളും വിതരണം നടത്തും.വിതുര സ്റ്റേഷൻ ഹൗസ് ഒാഫീസർ എസ്.അജയകുമാർ ഉദ്ഘാടനം ചെയ്യും.വിതുര എസ്.ഐ.എസ്. വിനോദ്കുമാർ,പി.ആർ.ഒ വി.സതികുമാർ എന്നിവർ നേതൃത്വം നൽകും.