കല്ലമ്പലം: മണമ്പൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സദനം പാഠശാലയിൽ ഭൂമിക പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കം കുറിച്ചു. വംശനാശ ഭീഷണി നേരിടുന്ന ഔഷധ സസ്യങ്ങൾ, മറ്റ് വൃക്ഷത്തൈകൾ എന്നിവ നട്ട് സംരക്ഷിക്കുന്ന പദ്ധതിയാണിത്. ട്രോപ്പിക്കൽ ബൊട്ടനിക്കൽ ഗാർഡനിൽ വികസിപ്പിച്ചെടുത്ത തൈകളാണ് നടുന്നത്.തൊഴിലുറപ്പ് തൊഴിലാളികളും വിദ്യാർത്ഥികളും ചേർന്ന് തൈ നട്ടാണ് പദ്ധതി തുടങ്ങിയത്.