കല്ലമ്പലം: പള്ളിക്കൽ പഞ്ചായത്ത് വസ്തു,കെട്ടിടം എന്നിവയുടെ നികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട് ഫീൽഡ് സർവേ നടത്തുന്നതിനായി ഡിപ്ലോമ (സിവിൽ),ഐ.ടി.ഐ (ഡ്രാഫ്റ്റ്മാൻ സിവിൽ),ഐ.ടി.ഐ (സർവേയർ) തുടങ്ങിയ യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ മലയാളം, ഇംഗ്ലീഷ് ഡേറ്റാ എൻട്രിയിൽ മികച്ച പ്രാവീണ്യവും സ്വന്തമായി ലാപ്ടോപ്പ്, ആൻഡ്രോയിഡ് ഫോൺ, ടൂവീലർ എന്നിവയുള്ളവരുമായിരിക്കണം.11ന് ഉച്ചയ്ക്ക് 3വരെ അപേക്ഷകൾ സ്വീകരിക്കും.