kpms

തിരുവനന്തപുരം: കേരള പുലയർ മഹാസഭ (കെ.പി.എം.എസ് ) സംസ്ഥാന ജനറൽ കൗൺസിൽ 9ന് നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് എൽ. രമേശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിരുവനന്തപുരം പഞ്ചായത്ത് അസോസിയേഷൻ ഹാളിൽ രാവിലെ 10.30 ന് നടക്കുന്ന യോഗം ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. എൽ. രമേശൻ അദ്ധ്യക്ഷനാകും. തിരഞ്ഞെടുക്കപ്പെട്ട 640 പ്രതിനിധികളാണ് ഏകദിന ജനറൽ കൗൺസിലിൽ പങ്കെടുക്കുന്നത്. സംസ്ഥാന അസി. സെക്രട്ടറി ഡോ. ആർ. വിജയകുമാർ, കമ്മിറ്റി അംഗങ്ങളായ എൽ. ശ്യാം സുരേഷ്, ബിജു ഗോവിന്ദ്, ബിനു കഴക്കൂട്ടം, തിരുവനന്തപുരം യൂണിയൻ പ്രസിഡന്റ് ജി. വിജയൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.