mt-ramesh

തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ ഉത്തരവാദിത്വം കേന്ദ്രത്തിനാണെന്ന ടി.എൻ പ്രതാപൻ എം.പിയുടെ പരാമർശം സി.പി.എം-കോൺഗ്രസ് രഹസ്യ ബാന്ധവത്തിന്റെ ഉദാഹരണമാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽസെക്രട്ടറി എം.ടി രമേശ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സർക്കാരിന്റെ കഴിവുകേട് മറയ്ക്കാൻ സി.പി.എം നടത്തുന്ന പ്രചാരണം പ്രതാപൻ ഏറ്റെടുക്കുന്നത് പാർലമെന്റ് തിരഞ്ഞെടുപ്പ് ലാക്കാക്കിയാണ്. ഇനി കോൺഗ്രസിന് ഒറ്റയ്ക്ക് തൃശ്ശൂരിൽ ജയിക്കാനാവില്ലെന്ന് അറിയാം. അതിനാലാണ് സുരേഷ് ഗോപിയെ തോൽപ്പിക്കാൻ സി.പി.എമ്മിന്റെ വോട്ട് വാങ്ങാൻ ശ്രമിക്കുന്നത്. മുഖ്യമന്ത്രി പരസ്യമായി പ്രതാപനെ അഭിനന്ദിച്ചത് ഈ ധാരണയുടെ അടിസ്ഥാനത്തിലാണ്.