തിരുവനന്തപുരം: കേരള പുലയർ മഹാസഭ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡോ.ബി.ആർ.അംബേദ്കറുടെ അനുസ്മരണ വാർഷിക ദിനത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ ഉപവസിച്ചു. കെ.പി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി തുറവൂർ സുരേഷ് ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് അശോകൻ എ.കെ.നഗർ അദ്ധ്യക്ഷത വഹിച്ചു. ജാതി സെൻസസ് നടത്തുക,പട്ടികജാതി-പട്ടികവർഗ ആദിവാസി വിദ്യാർത്ഥികൾക്കായി കമ്പ്യൂട്ടർ പഠനത്തിനായുള്ള വിജ്ഞാനപാഠികൾ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഉപവാസം നടത്തിയത്. വൈസ് പ്രസിഡന്റ് ഒ.കെ.ബിജു, അസിസ്റ്റന്റ് സെക്രട്ടറിമാരായ ശ്രീനിലയം സുരേഷ്,റെജി പേരൂർക്കട,ട്രഷറർ സി.ശശി,റെജി ആലപ്പുഴ,സാബു വണ്ടിത്തടം,ഷാജി, കാഞ്ചാം പഴഞ്ഞി ശശി,മധു.കെ തുടങ്ങിയവർ സംസാരിച്ചു.