ss

കടൽത്തീരത്ത് ഹോട്ട് ലുക്കിൽ റിമ കല്ലിംഗൽ. മാലിദ്വീപ് യാത്രയിൽനിന്നുള്ള ചിത്രങ്ങളാണ് റിമ പങ്കുവച്ചത്. അതിമനോഹരമായ ഒരു ഫോട്ടോ ഷോട്ടിന്റെ ചിത്രങ്ങൾ റിമ നേരത്തേ ആരാധകർക്കായി പങ്കുവച്ചിരുന്നു. ബിക്കിനി ചിത്രങ്ങളാണ് മുൻപ് പങ്കുവച്ചത്.ഷോർട്സ് ധരിച്ച് ഹോട്ട് ലുക്കിലാണ് ഇത്തവണ റിമ. വിഷ്ണു സന്തോഷ് എന്ന ഫോട്ടോ ഗ്രാഫർ പകർത്തിയതാണ് മാലിദ്വീപ് ചിത്രങ്ങൾ. യുവനടിമാരെ പോലും വെല്ലുന്ന രീതിയിൽ ഗ്ളാമറസായി മാറിയിരിക്കുകയാണ് റിമ. അതേസമയം 14 വർഷമായി അഭിനയരംഗത്ത് സജീവമാണ് . 22 ഫീമെയിൽ കോട്ടയം സിനിമയിലെ അഭിനയത്തിലൂടെ മികച്ച നടി എന്ന സംസ്ഥാന അംഗീകാരം തേടിയെത്തിയിരുന്നു. ആഷിഖ് അബു സംവിധാനം ചെയ്ത നീലവെളിച്ചം ആണ് റിമ നായികയായി അവസാനം പുറത്തിറങ്ങിയ ചിത്രം.