ss

ബോളിവുഡ് ഹിറ്റ് ഗാനം ഷീലാ കി ജവാനിക്ക് ചുവടുവച്ച് സിനിമ സീരിയൽ താരം അവന്തിക. കത്രീന കൈഫിനെ വെല്ലുന്ന ഡാൻസാണ് അവന്തികയുടേതെന്ന് ആരാധകർ. കത്രീനേക്കാൾ ഹോട്ടാണ് അവന്തിക എന്ന് വീഡിയോ കണ്ട് ആരാധകർ പറയുന്നു. അടുത്തിടെ അവന്തിക ഗ്ളാമർ ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ പങ്കുവയ്ക്കാറുണ്ട്.

അഭിറാം സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്ത യക്ഷിഫെയ്ത്തു ഫുള്ളി യുവേഴ്സ് സിനിമയിലൂടെ അഭിനയരംഗത്തേക്ക് വന്ന അവന്തിക സീരിയലിലാണ് ഏറെ തിളങ്ങിയത്. തൂവൽസ്പർശം സീരിയലിൽ ശ്രീയാനന്ദിനി ഐ.പി.എസ് എന്ന കഥാപാത്രമായി അഭിനയിച്ച് ഏറെ പ്രേക്ഷകരെ സ്വന്തമാക്കുകയും ചെയ്തു. തമിഴ്, തെലുങ്ക് കന്നട സിനിമകളിലും അവന്തിക അഭിനയിച്ചിട്ടുണ്ട്. മണിമുത്ത് സീരിയലിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ അവന്തിക ഇടയ്ക്ക് ഡാൻസ് വീഡിയോ പങ്കുവയ്ക്കാറുണ്ട്.