ss

വീണ്ടും അമ്മയാവാൻ ഒരുങ്ങുന്ന പേളി മാണി ഇത്തവണയും ബേബി ഷവർ ആഘോഷമാക്കുന്നു. കുഞ്ഞിനെ വരവേൽക്കുന്നതിന് മുന്നോടിയായുള്ള ബേബി ഷവർ ആഘോഷിച്ചതിന്റെ ചിത്രങ്ങൾ പേളി ആരാധകർക്കായി പങ്കുവയ്ക്കുകയും ചെയ്തു. ഭർത്താവ് ശ്രീനിഷും മൂത്തമകൾ നിളയും പേളിയുടെ സഹോദരി റേച്ചലും സുഹൃത്തുക്കളും ആഘോഷങ്ങളുടെ ഭാഗമാവുന്നു.

അതെ, ബേബി ഷവർ സമയമായിരുന്നു. ജീവിതം ആഘോഷിക്കുകയും പുതുജീവൻ ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യാൻ ഞങ്ങൾ തയ്യാറായി കഴിഞ്ഞു. അതൊക്കെ അവിടെ ഇരിക്കട്ടെ. അവരുടെ വസ്ത്രധാരണം തിരഞ്ഞെടുക്കുമ്പോൾ റെട്രോ പോപ്പ്, ടീമിനോട് ഇതിൽ ആരാണ് നീതി പുലർത്തിയതെന്ന് നിങ്ങൾക്ക് തോന്നുന്നു? ആരാണ് വിജയി എന്ന് എനിക്ക് വ്യക്തമായ ഐഡിയയുണ്ട്. ഇൗ മനോഹരവും എന്നാൽ അടുപ്പമുള്ളതുമായ ആഘോഷം ഒരുക്കിയതിന് നന്ദി റേച്ചിൽ. പേളി ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു.