ss

ബ്യൂട്ടി സ്റ്റാർ എന്ന വിശേഷണമുണ്ട് നടി അദിതി റാവു ഹൈദരിക്ക്. പുത്തൻ ഫാഷൻ കൊണ്ടും വസ്ത്രധാരണ രീതികൊണ്ടും അദിതി ശ്രദ്ധേയമാകാറുണ്ട്. തെന്നിന്ത്യയിലും ബോളിവുഡിലും ഒരേപോലെ ആരാധകരെ നേടിയെടുത്ത അദിതി 37 വയസിലും പ്രായത്തെ തോൽപ്പിക്കുന്നു. സൂഫിയും സുജാതയിലൂടെ മലയാളത്തിനും ഏറെ പ്രിയങ്കരിയായി മാറിയ അദിതി അഭിനയത്തോടൊപ്പം സംഗീതവും വഴങ്ങുമെന്ന് പല വേദികളും തെളിച്ചിട്ടുണ്ട്. മമ്മൂട്ടി ചിത്രം പ്രജാപതിയിലൂടെയാണ് അദിതി മലയാളത്തിലേക്ക് എത്തുന്നത്. നടൻ സിദ്ധാർത്ഥും അദിതിയും പ്രണയത്തിലാണെന്ന് മുൻപ് വാർത്തകളുണ്ടായിരുന്നു. കഴിഞ്ഞവർഷം അദിതിയുടെ പിറന്നാളിന് അദിതിക്കൊപ്പമുള്ള സെൽഫി ചിത്രം സിദ്ധാർത്ഥ് പങ്കുവച്ചിരുന്നു.

2021 ൽ പുറത്തിറങ്ങിയ മഹാസമുദ്രം എന്ന സിനിമയിലൂടെയാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. ഇതിനുശേഷമാണ് ഇരുവരും പ്രണയത്തിലാണെന്ന് റിപ്പോർട്ടുകൾ ഉണ്ടാവുന്നത്.എന്നാൽ സിദ്ധാർത്ഥും അദിതിയും ഇതേവരെ പ്രതികരിച്ചിട്ടില്ല.