തിരുവനന്തപുരം: കൗൺസിൽ ഒഫ് ദളിത് ക്രിസ്ത്യൻസ്(സി.ഡി.സി.) കേരളയുടെ നേതൃത്വത്തിൽ ദളിത് ക്രൈസ്തവ വിദ്യാഭ്യാസ അവകാശ സംരക്ഷണ ജാഥയും തുടർസമരവും നടത്തി. സി.എസ്.ഐ മദ്ധ്യകേരള ഇടവക ബിഷപ്പ് ഡോ.മലയിൽ സാബു കോശി ചെറിയാൻ സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ കെ.ജെ.റ്റിറ്റൻ അദ്ധ്യക്ഷത വഹിച്ചു.സമരസമിതി ജനറൽ കൺവീനർ ജോയ് പോൾ,എൻ.സി.ഡി.സി ചെയർമാൻ വി.ജെ.ജോർജ്, ബി.എഫ്.എം ബിഷപ്പ് ഡോ.സെൽവദാസ് പ്രമോദ്,സി.എം.എസ് ആംഗ്ലിക്കൻ ബിഷപ്പ് ബാബു ജേക്കബ്,സി.ഡി.സി ചെയർമാൻ എസ്.ജെ.സാംസൺ,ജനറൽ കൺവീനർ വി.ജെ.ജോർജ്,ട്രഷറർ കെ.ആർ.പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.