
ബാലരാമപുരം: റബ്കോയുടെയും മാർക്കറ്റിംഗ് ഫെഡറേഷന്റെയും കോടിക്കണക്കിനുള്ള ബാങ്ക് കടം എഴുതി തള്ളിയ കേരള സർക്കാർ എന്തുകൊണ്ട് കൈത്തറിയ്ക്ക് കുടിശികയുള്ള തുകകൾ നൽകുന്നില്ലെന്ന് ഉമൈദുള്ളഎം.എൽ.എ അഭിപ്രായപ്പെട്ടു. ഹാന്റ്ലും സൊസൈറ്റീസ് അസോസിയേഷനും കൈത്തറി തൊഴിലാളി കോൺഗ്രസും സെക്രട്ടേറിയറ്റ് നടയിൽ സംയുക്തമായി നടത്തിയ സത്യാഗ്രഹസമരം രണ്ടാം ദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.രണ്ടാം ദിവസത്തെ സത്യാഗ്രഹ സമരത്തിൽ അഡ്വ.ജി.സുബോധൻ,പെരിങ്ങമ്മല വിജയൻ,ബാലരാമപുരം എം.എ.കരീം,വണ്ടന്നൂർ സദാശിവൻ,വട്ടവിള വിജയകുമാർ, ബാലരാമപുരം മാഹീൻ,കുഴിവിള സുരേന്ദ്രൻ,നന്നംകുഴിബിനു,കാട്ടാക്കട സുലൈമാൻ,ഒ.പി.എ.റഹിം, ജ്യോതി. റാണി,പ്രമോദ്,നരുമാമൂട് രാമചന്ദ്രൻ,വെള്ളാപള്ളി പുഷ്ക്കരൻ തുടങ്ങിയവർ നേത്യത്വം നൽകി.