വെള്ളറട: വേലായുധപ്പണിക്കർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിനുകീഴിൽ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ഏകദിന ശില്പശാല പാസ് വേൾഡ് 2023- 24 ന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.രാജ് മോഹൻ നിർവഹിച്ചു.പ്രിൻസിപ്പൽ അപർണ്ണ.കെ.ശിവൻ അദ്ധ്യക്ഷത വഹിച്ചു.കോച്ചിംഗ് സെന്റർ ഫോർ മൈനോരിറ്റി യൂത്ത് പ്രിൻസിപ്പൽ പ്രൊഫ.അബ്ദുൾ അയൂബ് മുഖ്യ പ്രഭാഷണം നടത്തി.കളക്ടറേറ്റ് ഹുസൂർ ശിരസ്തേദാർ രാജശേഖരൻ,വാർഡ് മെമ്പർ കെ.ജി.മംഗളദാസ്,​പി.ടി.എ പ്രസിഡന്റ് ജസ്റ്റിൻ,​ഷാജു,​ഹെഡ്മിസ്ട്രസ് കെ.നന്ദിനി തുടങ്ങിയവർ സംസാരിച്ചു.അജി ജോർജ്,സഞ്ചു.ടി.കുര്യൻ തുടങ്ങിയവർ ക്ളാസെടുത്തു.പ്രോഗ്രാം കോർഡിനേറ്റർ രാജേഷ്.വി.ആർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി.എസ്.ചിത്രൻ നന്ദിയും പറഞ്ഞു.