a

തിരുവനന്തപുരം: വൈക്കം സത്യഗ്രഹ സമരത്തിൽ പങ്കെടുത്തവരുടെ കുടുംബങ്ങൾക്ക് കെ.പി.സി.സിയുടെ ആദരം. ടി.കെ. മാധവൻ, മന്നത്ത് പദ്മനാഭൻ, ചിറ്റേടത്ത് ശങ്കുപ്പിള്ള, ആമചാടി തേവൻ, ഗോവിന്ദ പണിക്കർ, വേലായുധ പണിക്കർ, ഗോവിന്ദ ദാസ്, കുഴിക്കാല കുമാരൻ നായർ, രാമൻ ഇളയത്, ഇ.എൻ. കുമാരൻ, പാണാവള്ളി കൃഷ്ണൻ വൈദ്യർ, ഫാ. സിറിയക്ക് വെട്ടിക്കാപ്പള്ളി എന്നിവരുടെ ചെറുമക്കളെയും മറ്റ് കുടുംബാംഗങ്ങളെയുമാണ് ഉപഹാരം നൽകി ആദരിച്ചത്.

സത്യഗ്രഹത്തിൽ പങ്കെടുത്ത ബാഹുലേയൻ, കുഞ്ഞപ്പി എന്നിവരുടെ കുടുംബാംഗങ്ങളെ കണ്ടെത്താനായിട്ടില്ലെന്നും ബാരിസ്റ്റർ ജോർജ്ജ് ജോസഫിന്റെ കുടുംബാംഗങ്ങൾ ചെന്നൈയിൽ ആയതിനാൽ അവർക്ക് എത്താൻ സാധിച്ചില്ലെന്നും നേതാക്കൾ പറഞ്ഞു.

സമാപന സമ്മേളനത്തിൽ വി.പി. സജീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വി.ടി. ബൽറാം മുഖ്യപ്രഭാഷണം നടത്തി. എം. ലിജു, ടി.സിദ്ദിഖ്, ഡോ.സരിൻ, ജി.എസ്. ബാബു, എം.എം. നസീർ, കെ.പി. ശ്രീകുമാർ, ജോസഫ് വാഴയ്ക്കൻ തുടങ്ങിയവർ പ്രസംഗിച്ചു.