മലയിൻകീഴ് : മലയിൻകീഴ് ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വി.എച്ച്. എസ്.ഇ നാഷണൽ സർവീസ് സ്കീം യൂണിറ്റ് സംഘടിപ്പിച്ച ഊർജ്ജ സംരക്ഷണ സാക്ഷരതാജ്ഞം മലയിൻകീഴ് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വാസുദേവൻനായർ ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് വോളന്റിയേഴ്സ് പ്രചരണ റാലി സംഘടിപ്പിക്കുകയും ഊർജ്ജസംരക്ഷണ വലയം തീർക്കുകയും പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. മലയിൻകീഴ് കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനിയർ ആർ.സജി ബോധവത്കരണ ക്ലാസെടുത്തു. പി.ടി.എ വൈസ് പ്രസിഡന്റ് മോഹനൻ, സീനിയർ അദ്ധ്യാപകൻ സി.റെജികുമാർ എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് വോളന്റിയർ സെക്രട്ടറി കുമാരി സാന്ദ്ര സാബു നന്ദി പറഞ്ഞു.