
വിഴിഞ്ഞം: വെൽഡിംഗ് ജോലിക്കിടെ ഷോക്കേറ്റ് ഇരു നില വീടിന്റെ മുകളിൽ നിന്നു വീണ് യുവാവ് മരിച്ചു. ചപ്പാത്ത് പുന്നക്കുളത്ത്
ഇന്നലെ രാവിലെ 10നുണ്ടായ അപകടത്തിൽ പുല്ലുവിള മദർ റോഡ് മദർ ഭവൻ ഹൗസിൽ സജു ബെഞ്ചമിൻ(48) ആണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ വീടിന്റെ രണ്ടാം നിലയിൽ ഷീറ്റ് സ്ഥാപിക്കുന്നതിന് വെൽഡിംഗ് നടക്കവെയാണ് അപകടം. ഇയാൾ നിന്ന ഏണിയിൽ നിന്നാകാം ഷോക്കേറ്റതെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. ഉടൻ തന്നെ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. ഭാര്യ:ഗിരിജ.മക്കൾ: സജിത,സോജി, ഗ്രേസ് മരിയ. സംസ്കാരം ഇന്ന് വൈകിട്ട് 4 ന് പുല്ലുവിള സെൻ്റ് ജേക്കബ് ഫെറോന ദേവാലയ സെമിത്തേരിയിൽ.