വിഴിഞ്ഞം: ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് വെള്ളായണി കാർഷിക കോളേജ് സോയിൽ സയൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സോയിൽ ആൻഡ് വാട്ടർ സിംബയോസിസ് ഫോർ സസ്റ്റെയ്നബിൾ അഗ്രികൾച്ചർ എന്ന വിഷയത്തിൽ ദേശീയ സെമിനാർ നടത്തി. വെള്ളായണി കാർഷിക കോളേജ് ഡീൻ ഒഫ് ഫാക്കൽറ്റി ഡോ.റോയ് സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. സോയിൽ സയൻസ് വിഭാഗം റിട്ട.മേധാവി ഡോ.വി.കെ.വേണുഗോപാൽ, മഹാത്മാഗാന്ധി നാഷണൽ റൂറൽ എംപ്ലോയ്മെന്റ് ഗ്യാരന്റി സ്കീം മിഷൻ ഡയറക്ടർ ഡോ.നിസാമുദ്ദീൻ, ദേശീയ കിഴങ്ങ് ഗവേഷണ കേന്ദ്രം പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.സന്തോഷ് മിത്ര എന്നിവർ വിഷയാവതരണം നടത്തി. സോയിൽ സയൻസ് വിഭാഗം മേധാവി ഡോ.റാണി, കേരള കാർഷിക സർവകലാശാല ജനറൽ കൗൺസിൽ അംഗവും കീടനാശിനി അവശിഷ്ട പരിശോധന ലബോറട്ടറി മേധാവിയുമായ ഡോ.തോമസ് ജോർജ്ജ്, നബാർഡ് അസിസ്റ്റന്റ് മാനേജർ മതിവദന.ആർ,ഡോ.നവീൻ ലെനോ എന്നിവർ പങ്കെടുത്തു.