virali-vimala-hrudaya-sch

പാറശാല: അദ്ധ്യാപകരും വിദ്യാർത്ഥികളും സമൂഹത്തിന്റെ സ്പന്ദനങ്ങളാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. പൂവാർ വിരാലി വിമലഹൃദയ ഹൈസ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശതാബ്ദി ആഘോഷക്കമ്മിറ്റി ചെയർമാൻ പുനലൂർ ബിഷപ്പ് ഡോ.സെൽവിസ്റ്റർ പൊന്നുമുത്തൻ അദ്ധ്യക്ഷത വഹിച്ചു. കെ.ആൻസലൻ എം.എൽ.എ, നെയ്യാറ്റിൻകര രൂപത മിനിസ്ട്രീസ് കോഓർഡിനേറ്റർ വി.പി.ജോസ്,വിമലഹൃദയ സ്കൂൾസ് മാനേജർ മദർ സുപ്പീരിയർ റക്സിയ മേരി,സ്കൂൾ ഹെഡ്മിസ്ട്രസ് ഐഫിൻ മേരി,പി.ടി.എ പ്രസിഡന്റ് കെ.ബിനു, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ രാജൻ വി.പൊഴിയൂർ,സിസ്റ്റർ റെനോറ, സ്റ്റാഫ് സെക്രട്ടറി നിഷ തുടങ്ങിയവർ പങ്കെടുത്തു.