
പാറശാല:പാറശാല ബ്ലോക്ക് പഞ്ചായത്ത് അടുത്ത സാമ്പത്തിക വർഷത്തിൽ ഭിന്നശേഷി കുട്ടികൾക്കായി നടപ്പിലാക്കുന്ന സൗജന്യ ഇലക്ട്രോണിക് വീൽച്ചെയർ വിതരണത്തിന് മുന്നോടിയായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എൽ. വിനിതകുമാരി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.അൽവേഡിസ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എസ്.ആര്യദേവൻ, മെമ്പർമാരായ സോണിയ,ഷിനി,അനിഷ,പാറശാല താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോ. നിത എസ്.നായർ, പൂവാർ പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.മിനി എന്നിവർ പങ്കെടുത്തു.