dr

ആവശ്യപ്പെട്ടത് 150 പവൻ, ബി.എം.ഡബ്ല്യു കാർ, ഒന്നരക്കോടി രൂപ, ഒരേക്കർ പുരയിടം

തി​രു​വ​ന​ന്ത​പു​രം​;​ ​'​എ​ല്ലാ​വ​ർ​ക്കും​ ​വേ​ണ്ട​ത് ​പ​ണ​മാ​ണ്,​ ​എ​ല്ലാ​ത്തി​ലും​ ​വ​ലു​ത് ​പ​ണ​മാ​ണ്’’​ ​എ​ന്ന് ​കു​റി​പ്പെ​ഴു​തി​ ​ഡോ.​ഷ​ഹ​ന​ ​മ​ര​ണ​ത്തി​ന് ​കീ​ഴ​ട​ങ്ങി​യ​തി​നു​പി​ന്നി​ൽ​ ​സ്ത്രീ​ധ​ന​ ​ആ​ർ​ത്തി​യെ​ന്ന​ ​സം​ശ​യം​ ​ബ​ല​പ്പെ​ട്ടു.​ ​കൊ​ല്ലം കരുനാഗപ്പള്ളി​ ​സ്വ​ദേ​ശി​യും​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​പി.​ജി​ ​അ​സോ​സി​യേ​ഷ​ൻ​ ​ഭാ​ര​വാ​ഹി​യു​മാ​യ​ ​ഡോ​ക്ട​ർ ഇ.എ റുവൈസിനെ പൊലീസ് പ്ര​തി ചേർത്തു​.​ ​

ഒ​പ്പം​ ​പ​ഠി​ച്ചി​രു​ന്ന​ ​പി.​ജി​ ​മെ​ഡി​ക്ക​ൽ​ ​വി​ദ്യാ​ർ​ത്ഥി​യായ ഇ.എ റുവൈസും ​​ ​കു​ടുംബ​വും ​ ​താ​ങ്ങാ​നാ​വാ​ത്ത​ ​സ്ത്രീ​ധ​നം​ ​ആ​വ​ശ്യ​പ്പെ​ട്ട​തി​നെ​ ​തു​ട​ർ​ന്ന് ​വി​വാ​ഹം​ ​മു​ട​ങ്ങി​യ​താ​ണ് ​​ ​ആ​ത്മ​ഹ​ത്യ​ക്കു​ള്ള​ ​കാ​ര​ണ​മെ​ന്നാ​ണ് ​ബ​ന്ധു​ക്ക​ളു​ടെ​ ​പ​രാ​തി.​ ​
ഷ​ഹ​ന​യു​ടെ​ ​സ​ഹോ​ദ​ര​ൻ​ ​​ ​ന​ൽ​കി​യ​ ​മൊ​ഴി​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാണിത്. ഇന്ന് സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്യും.സ്ത്രീധന നിരോധന നിയമം,ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തി. മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​സി.​ഐ പി.ഹരിലാൽ​ ​ഷ​ഹ​ന​യു​ടെ​ ​വീ​ട്ടി​ലെ​ത്തി​ ​ഉ​മ്മ,​ ​സ​ഹോ​ദ​രി​ ​എ​ന്നി​വ​രി​ൽ​ ​നി​ന്നു​ ​മൊഴിയെടുത്തു.'​'​ ​കൂ​ടെ​ ​പ​ഠി​ക്കു​ന്ന​ ​ഡോ​ക്ട​ർ​ ​വി​വാ​ഹാ​ലോ​ച​ന​യു​മാ​യി​ ​വ​ന്നി​രു​ന്നു.​ ​ഇ​രു​വ​രും​ ​അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു.​ ​വ​ര​ന്റെ​ ​വീ​ട്ടു​കാ​ർ​ ​ചോ​ദി​ച്ച​ ​വ​ലി​യ​ ​സ്ത്രീ​ധ​നം​ ​കൊ​ടു​ക്കാ​ൻ​ ​ക​ഴി​ഞ്ഞി​ല്ല.​ ​ഇ​തി​നാ​ൽ​ ​വി​വാ​ഹം​ ​മു​ട​ങ്ങി.ഇതോടെ ​ ​ഷ​ഹ​ന​ ​മാ​ന​സി​ക​മാ​യി​ ​ത​ള​ർ​ന്നെ​ന്ന് ​​പൊ​ലീ​സി​നോ​ടു​ ​പ​റ​ഞ്ഞു. ​ 50​ ​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​സ്വ​ത്തും​ 50​ ​പ​വ​ൻ​ ​സ്വ​ർ​ണം​അ​ല്ലെ​ങ്കി​ൽ​ ​കാ​റും​ ​ന​ൽ​കാ​ൻ തയ്യാറായിരുന്നു.​ ​​ എന്നാൽ, 150​ ​പ​വ​നും​ ​ഒ​രു​ ​ഏ​ക്ക​റും​ ​ബി.​എം.​ഡ​ബ്ല്യു​ ​കാ​റും​ ​ഒ​ന്ന​ര​ക്കോ​ടി​ ​രൂ​പ​യും​ ​ചോ​ദി​ച്ചെ​ന്നാ​ണ് ​പ​രാ​തി.​ ​ഡോ​ക്ട​റു​ടെ​ ​പി​താ​വാ​ണ് ​കൂ​ടു​ത​ൽ​ ​സ്ത്രീ​ധ​നം​ ​ആ​വ​ശ്യ​പ്പെ​ട്ട​ത്.​ ​​ ​പി​താ​വി​ന്റെ​ ​നി​ർ​ബ​ന്ധ​ത്തി​ന് ​മ​ക​നും​ ​വ​ഴ​ങ്ങി.​ ​​ ​മൂ​ന്നു​ ​മാ​സം​ ​മു​ൻ​പാ​യി​രു​ന്നു​ ​ഇ​ത്.
ഷ​ഹ​ന​യു​ടെ​ ​മൊ​ബൈ​ൽ​ ​ഫോ​ൺ​ ​ ​പൊ​ലീ​സ് ​പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.​ ​ഇ​രു​വ​രുടെയും ​ ​ചാ​റ്റു​ക​ളും​ ​പ​രി​ശോ​ധി​ക്കും.​ തി​രു​വ​ന​ന്ത​പു​രം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​സ​ർ​ജ​റി​ ​വി​ഭാ​ഗ​ത്തി​ലെ​ ​പി.​ജി​ ​വി​ദ്യാ​ർ​ത്ഥി​നി​യും​ ​വെ​ഞ്ഞാ​റ​മൂ​ട് ​സ്വ​ദേ​ശി​നി​യു​മാ​യ​ ​ഡോ.​ ​ഷ​ഹ​ന​യെ​ ​തി​ങ്ക​ളാ​ഴ്ച​ ​രാ​ത്രി​യി​ലാ​ണ് ​ഫ്ലാ​റ്റി​ൽ​ ​മ​രി​ച്ച​ ​നി​ല​യി​ൽ​ ​ക​ണ്ടെ​ത്തി​യ​ത്.​താ​മ​സ​ ​സ്ഥ​ല​ത്ത് ​അ​ന​സ്തേ​ഷ്യ​യ്ക്കു​ള്ള​ ​മ​രു​ന്നു​ ​കു​ത്തി​വ​ച്ചാണ് ​ ​മ​രി​ച്ച​ത്.​​ ​ഉ​ന്നത അ​ന്വേ​ഷ​ണം​ ​ആ​വ​ശ്യ​പ്പെ​ട്ട് ​ഷ​ഹ​നയു​ടെ​ ​ഉ​മ്മ​ ​ഇ​ന്ന് ​ഡി.​ജി.​പി​ക്ക് ​പ​രാ​തി​ ​ന​ൽ​കും.
അ​ന്വേ​ഷി​ച്ച് ​റി​പ്പോ​ർ​ട്ട് ​ന​ൽ​കാൻ​ ​മ​ന്ത്രി​ ​വീ​ണാ​ ​ജോ​ർ​ജ് ​വ​നി​താ​ ​ശി​ശു​വി​ക​സ​ന​ ​വ​കു​പ്പ് ​ഡ​യ​റ​ക്ട​ർ​ക്കു​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.

വനിത കമ്മിഷൻ മൊഴിയെടുത്തു

വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി.സതീദേവി ഷഹനയുടെ വീട് സന്ദർശിച്ച് മാതാവിൽ

നിന്നും സഹോദരനിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.ഡോ. ഷഹാനയുടെ മരണം വേദനാജനകമാണെന്ന് പി.സതീദേവി പ്രതികരിച്ചു. സ്ത്രീധന പ്രശ്നമാണ് ആത്മഹത്യയ്ക്ക് ഇടയാക്കിയതെങ്കിൽ ആത്മഹത്യാപ്രേരണക്കുറ്റം അയാളുടെയും കുടുംബാംഗങ്ങളുടെയും പേരിൽ ചുമത്തി കേസെടുക്കും.

സംഭവത്തിൽ ന്യൂന പക്ഷ കമ്മിഷൻ സ്വമേധയാ കേസെടുത്തു.14നകം ജില്ല കളക്ടർ, സിറ്റി പൊലീസ് കമ്മിഷണർ, മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ എന്നിവർ റിപ്പോർട്ട് നൽകണമെന്ന് ചെയർമാൻ അഡ്വ. എ.എ. റഷീദ് നിർദ്ദേശം നൽകി.

പി.​ജി​ ​ഡോ​ക്ട​റെ​ ​മാ​റ്റി

തി​രു​വ​ന​ന്ത​പു​രം​;​ ​ഡോ.​ ​ഷ​ഹ​ന​ ​ആ​ത്മ​ഹ​ത്യ​ ​ചെ​യ്ത​ ​സം​ഭ​വ​ത്തി​ൽ​ ​ആ​രോ​പ​ണ​വി​ധേ​യ​നാ​യ​ ​കേ​ര​ള​ ​മെ​ഡി​ക്ക​ൽ​ ​പോ​സ്റ്റ് ​ഗ്രാ​ഡ്വേ​റ്റ് ​അ​സോ​സി​യേ​ഷ​ൻ​ ​പ്ര​സി​‌​ഡ​ന്റ് ​ഡോ.​ഇ.​എ.​റു​വൈ​സി​നെ​ ​അ​ന്വേ​ഷ​ണം​ ​പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ​ ​ത​ത്‌​സ്ഥാ​ന​ത്ത് ​നി​ന്നു​ ​ഒ​ഴി​വാ​ക്കി​യ​താ​യി​ ​അ​സോ​സി​യേ​ഷ​ൻ​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​അ​റി​യി​ച്ചു.​ ​കൊ​ല്ലം​ ​ക​രു​നാ​ഗ​പ്പ​ള്ളി​ ​സ്വ​ദേ​ശി​യാ​ണ്.​ ​സ്ത്രീ​ധ​നം​ ​ചോ​ദി​ക്കു​ന്ന​തും​ ​വാ​ങ്ങു​ന്ന​തും​ ​കു​റ്റ​ക​ര​മാ​ണെ​ന്ന​ ​നി​ല​പാ​ടി​ൽ​ ​സം​ഘ​ട​ന​ ​ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന​താ​യും​ ​അ​സോ​സി​യേ​ഷ​ന്റെ​ ​നി​ല​പാ​ട് ​ഇ​ര​യ്‌​ക്കൊ​പ്പ​മാ​ണെ​ന്നും​ ​പ​ത്ര​ക്കു​റി​പ്പി​ൽ​ ​പ​റ​യു​ന്നു.