ala

ഹയർ സെക്കൻഡറി വിഭാഗം കഥകളി സംഗീതത്തിൽ ഒന്നാം സ്ഥാനത്താടെ എ ഗ്രേഡ് നേടിയ ആലാപ് ശ്യാമകൃഷ്ണൻ ഇന്നലെ നടന്ന ശാസ്ത്രീയ സംഗീത മത്സരത്തിലും ഒന്നാമതായി. സംഗീത ഉപാസകരായ പിതാവ് ശ്യാമകൃഷ്ണന്റെയും മുത്തശ്ശി പാൽക്കുളങ്ങര അംബികാ ദേവിയുടെയും പാരമ്പര്യമാണ് ആലാപിന്റെ കരുത്ത്.1958 ൽ ആകാശവാണി നടത്തിയ ദേശീയ കർണ്ണാടക സംഗീത മത്സരത്തിൽ വിജയിച്ച് രാഷ്ട്രപതിയുടെ പുരസ്‌കാരം നേടിയ അംബികാദേവി പിൽക്കാലത്ത് തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളേജിൽ നിന്ന് പ്രാെഫസറായി വിരമിച്ചു. അംബികാദേവിയുടെ മകനും ആലാപിന്റെ പിതാവുമായ ശ്യാമകൃഷ്ണൻ 1980ൽ നടന്ന സംസ്ഥാന യുവജനോത്സവത്തിൽ ശാസ്ത്രീയ സംഗീതത്തിലും 1982ലെ സംസ്ഥാന യുവജനോത്സവത്തിൽ ശാസ്ത്രീയ സംഗീതത്തിലും മൃദംഗത്തിലും ഒന്നാം സമ്മാനം നേടിയതുൾപ്പെടെ അഞ്ച് തവണ തുടർച്ചയായി ഈ ജനങ്ങളിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. എല്ലാത്തിനും പൂർണ്ണ പിന്തുണയുമായി അമ്മ ശാലിനിയും ഒപ്പമുണ്ട്. ക്രൈസ്റ്റ് നഗർ ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് ടുവിന് പഠിക്കുന്ന ആലാപ് കോട്ടക്കൽ നാരായണന്റെ ശിക്ഷണത്തിലാണ് കഥകളി സംഗീതം അഭ്യസിക്കുന്നത്.