ആറ്റിങ്ങൽ:കുട്ടിക്കാലം മുതൽ വീട്ടിനു സമീപത്തെ ക്ഷേത്രങ്ങളിലെ ചെണ്ടകൊട്ട് കേട്ടു വളർന്ന ധ്യാൻ ചെണ്ടവാദ്യത്തെ ജീവിതത്തോട് ചേർത്തുവച്ചു.വർഷങ്ങൾ പിന്നിട്ടപ്പോൾ ചെണ്ടയിലെ മികവിനുള്ള അംഗീകാരമായി ജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനവും.ഹൈസ്‌കൂൾ വിഭാഗം തായമ്പകയിലാണ് എ ഗ്രേഡോടുകൂടി കിളിമാനൂർ ആർ.ആർ.വി.ജി.എച്ച്.എസ്.എസിലെ 10ാം ക്ലാസ് വിദ്യാർത്ഥി ധ്യാൻ എസ്.അനൂപ് ഒന്നാമതെത്തിയത്.
കല്ലറ സ്വദേശിയായ ധ്യാൻ മൂന്നര വയസിലാണ് അരങ്ങേറ്റം നടത്തിയത്.സംഗീത മേഖലയോട് ചെറുപ്പത്തിൽ തന്നെ മകൻ പ്രകടിപ്പിച്ച താത്പര്യം തിരിച്ചറിഞ്ഞ രക്ഷിതാക്കളായ അനൂപ് ശശിയും ഷീബയും ഒപ്പം നിൽക്കുകയായിരുന്നു.
ഇന്നലെ നടന്ന മത്സരങ്ങളിൽ ചെമേളത്തിൽ ധ്യാൻ അടങ്ങിയ ആർ.ആർ.വി.ജി.എച്ച്.എസ്.എസ് ടീം ഒന്നാം സ്ഥാനം നേടിയിരുന്നു.