
പരീക്ഷാകേന്ദ്രത്തിൽ മാറ്റം
കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസിൽ എൽ.ഡി ക്ലാർക്ക്/അക്കൗണ്ടന്റ്/കാഷ്യർ/ ക്ലാർക്ക് കം അക്കൗണ്ടന്റ്/ അസിസ്റ്റന്റ് ഗ്രേഡ് 2 (നേരിട്ടുള്ള നിയമനവും എൻ.സി.എ ഒഴിവുകളും) (കാറ്റഗറി നമ്പർ 46/2023, 54/2022, 722/2022, 729/2022) തസ്തികയിലേക്ക് 9 ന് ഉച്ചയ്ക്കുശേഷം 1.30 മുതൽ 3.15 വരെ നടത്തുന്ന നാലാംഘട്ട പൊതുപ്രാഥമിക പരീക്ഷയ്ക്ക് തൃശൂർ ജില്ലയിലെ ഗവ. മോഡൽ എച്ച്.എസ് ഫോർ ഗേൾസ്, തൃശൂർ എന്ന കേന്ദ്രത്തിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1602175 മുതൽ 1602474 വരെയുള്ളവർ സി.എൻ.എൻ ബോയ്സ് ഹൈസ്‌കൂൾ, ചേർപ്പ് എന്ന കേന്ദ്രത്തിലും ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂൾ ഫോർ ബോയ്സ്, തൃശൂർ എന്ന കേന്ദ്രത്തിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1602475 മുതൽ 1602674 വരെയുള്ളവർ മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ എന്ന കേന്ദ്രത്തിലും ഹോളി ഫാമിലി കോൺവെന്റ് ഗേൾസ് എച്ച്.എസ് ചെമ്പുകാവ്, തൃശൂർ എന്ന കേന്ദ്രത്തിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1601735 മുതൽ 1601974 വരെയുള്ളവർ സെന്റ് തോമസ് കോളേജ് ഹയർ സെക്കൻഡറി സ്‌കൂൾ, തൃശൂർ എന്ന കേന്ദ്രത്തിലും പരീക്ഷയ്ക്ക് ഹാജരാകണം.
അഭിമുഖം
കേരള നാഷണൽ സേവിംഗ്സ് വകുപ്പിൽ അസിസ്റ്റന്റ് ഡയറക്ടർ ഒഫ് നാഷണൽ സേവിംഗ്സ് (കാറ്റഗറി നമ്പർ 133/2020- തസ്തികമാറ്റം മുഖേന) തസ്തികയിലേക്ക് 13, 14 തീയതികളിലും (കാറ്റഗറി നമ്പർ 134/2020 - തസ്തികമാറ്റം മുഖേന) തസ്തികയിലേക്ക് ഡിസംബർ 14 നും (കാറ്റഗറി നമ്പർ 135/2020 - നേരിട്ടുള്ള നിയമനം) തസ്തികയിലേക്ക് ഡിസംബർ 15, 20, 21, 22, 29 തീയതികളിലും പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഇന്റർവ്യു മെമ്മോ പ്രൊഫൈലിൽ ലഭിക്കും. സംശയനിവാരണത്തിനായി ജി.ആർ- 2സി വിഭാഗവുമായി ബന്ധപ്പെടണം. ഫോൺ: 0471 2546294.
സർട്ടിഫിക്കറ്റ് പരിശോധന
പട്ടികവർഗ്ഗ വികസന വകുപ്പിൽ ട്രെയിനിംഗ് ഓഫീസർ (കാറ്റഗറി നമ്പർ 191/2019) തസ്തികയുടെ ചുരുക്ക പട്ടികയിലുൾപ്പെട്ടവരിൽ ഇതുവരെയും സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തിയാക്കിയിട്ടില്ലാത്തവർക്ക് 11 ന് രാവിലെ 10.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. ഉദ്യോഗാർത്ഥികൾക്ക് ലഭിച്ചിട്ടുള്ള പ്രൊഫൈൽ സന്ദേശം, എസ്.എം.എസ് എന്നിവയിൽ നിർദ്ദേശിച്ചിട്ടുള്ള സ്ഥലത്തും സമയത്തും ഹാജരാകേണ്ടതാണ്. അന്വേഷണങ്ങൾക്ക് ജി.ആർ- 4ബി വിഭാഗവുമായി ബന്ധപ്പെടണം. ഫോൺ: 0471 2546418.
കേരള സ്റ്റേറ്റ് ബാംബു കോർപ്പറേഷൻ ലിമിറ്റഡിൽ ബോയിലർ അറ്റൻഡന്റ് (കാറ്റഗറി നമ്പർ 193/2023) തസ്തികയിലേക്ക് 12 ന് രാവിലെ 10.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ പരിശോധന നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്.എം.എസ് എന്നിവ നൽകിയിട്ടുണ്ട്. സംശയനിവാരണത്തിനായി സി.ആർ-2 വിഭാഗവുമായി ബന്ധപ്പെടണം. ഫോൺ: 0471 2546433.
കെ.എസ്.ഇ.ബി /കെ.എസ്.എഫ്.ഇ തുടങ്ങിയ വകുപ്പുകളിൽ ജൂനിയർ അസിസ്റ്റന്റ്/ കാഷ്യർ/ അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 26/2022) തസ്തികയുടെ സാദ്ധ്യത പട്ടികയിലുൾപ്പെട്ടവരിൽ ഇതുവരെയും ഒറ്റത്തവണ വെരിഫിക്കേഷൻ നടത്തിയിട്ടില്ലാത്തവർക്ക് 13, 14, 18 തീയതികളിൽ രാവിലെ 10.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്.എം.എസ് എന്നിവ നൽകിയിട്ടുണ്ട്.
ഒ.എം.ആർ പരീക്ഷ
കേരള ഡെയറി ഡെവലപ്‌മെന്റ് വകുപ്പിൽ ഡെയറി ഫാം ഇൻസ്ട്രക്ടർ (കാറ്റഗറി നമ്പർ 691/2022, 419/2022-പട്ടികജാതി/പട്ടികവർഗ്ഗം) തസ്തികയിലേക്ക് 16 ന് ഉച്ചയ്ക്കുശേഷം 1.30 മുതൽ 3.30 വരെ ഒ.എം.ആർ പരീക്ഷ നടത്തും. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുക്കണം.