ku

മോപ്പ് അപ് അലോട്ട്മെന്റ്

2023-24 അദ്ധ്യയന വർഷത്തെ എൽ.എൽ.എം കോഴ്സ് പ്രവേശനത്തിനുള്ള മോപ് അപ് താത്കാലിക അലോട്ട്മെന്റ് ലിസ്റ്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരാതികൾ ഇന്ന് ഉച്ചയ്ക്ക് 12ന് മുൻപ് അയക്കണം.

പി.ജി.ആയുർവ്വേദ

2023 ലെ പി.ജി ആയുർവേദ ഡിഗ്രി ഡിപ്ളോമ കോഴ്സിലേക്ക് സർവ്വീസ് കോട്ടയിൽ അപേക്ഷിച്ച് അലോട്ട് മെന്റ് ലഭിച്ച വിദ്യാർത്ഥികൾ 8ന് മുൻപ് കോളേജിൽ ഹാജരകണം.

ഫലം പ്രസിദ്ധീകരിച്ചു

2023 ഏപ്രിലിൽ സർവ്വകലാശാല നടത്തിയ രണ്ടാം സെമസ്റ്റർ ബി.എ,ബി.എസ്.സി,ബി.കോം പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.പുന‌ർമൂല്യനിർണയത്തിന് 21 വരെ അപേക്ഷിക്കാം.

ടൈംടേബിൾ

സർവ്വകലാശാലയുടെ രണ്ട് നാല് സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബി.എച്ച്.എം,ബി.എച്ച്.എംസി.ടി)പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.