വിഴിഞ്ഞം:മുദ്രാലോൺ എടുത്ത് നൽകാമെന്ന് പറഞ്ഞ് നിരവധി പേരിൽ നിന്ന് യുവതി പണം തട്ടിയതായി പരാതി.

മുക്കോല സ്വദേശിനിക്കെതിരെയാണ് വിഴിഞ്ഞം പൊലീസ് കേസെടുത്തത്. കിടാരക്കുഴി സ്വദേശിനി നൽകിയ പരാതിയെ തുടർന്നാണ് കേസ്. 17 പേരിൽ നിന്ന് 75,000 രൂപ വീതവും ഒരു ലക്ഷം രൂപം വീതം മൂന്നുപേരിൽ നിന്നും വാങ്ങിയെന്നാണ് പരാതി. ഇതിനുപുറമേ വായ്പാ തുക ലഭിച്ചുവെന്ന് കാണിച്ച് വിവിധ ബാങ്കുകളുടെ പേരിൽ അഞ്ചുലക്ഷം രൂപയും ചെക്കുകളും നൽകിയിരുന്നു. ഈ ചെക്കുമായി പരാതിക്കാരി ബാങ്കിലെത്തിയപ്പോൾ അക്കൗണ്ടിൽ പണമില്ലെന്നും ചെക്കിലുള്ള ഒപ്പ് വ്യാജമാണെന്നും അധികൃതർ മറുപടി നൽകി.ഇതോടെയാണ് വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയത്.