
തിരുവനന്തപുരം: സപ്ലൈകോയിലെ ഒൻപതിനായിരത്തിൽപരം ജീവനക്കാരുടെ നവംബറിലെ ശമ്പളവിതരണം ഇന്നലെ പൂർത്തിയായി. കഴിഞ്ഞ മാസം 30ന് നൽകേണ്ട ശമ്പളമാണ് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഒരാഴ്ചയോളം വൈകിയത്. വിൽപനശാലകളിലെ വിറ്റുവരവിലെ കുറവും ശമ്പളവിതരണം വൈകാൻ കാരണമായി. ജൂലായ് മുതൽ ഘട്ടംഘട്ടമായാണു ശമ്പളം നൽകുന്നത്. സ്ഥിരം ജീവനക്കാരുടെയും കരാർ ജീവനക്കാരുടെയും ശമ്പളമാണ് ചൊവ്വാഴ്ച നൽകിയത്. ഇന്നലെ താൽക്കാലിക ജീവനക്കാരുടെ ശമ്പളവും നൽകി.