ആറ്റിങ്ങൽ: ആവേശപ്പോരിന്റെ ആദ്യ ലാപ്പിൽ തന്നെ ആരംഭിച്ച പോയിന്റ് വേട്ടയിൽ മുന്നേറ്റം തുടർന്ന് തിരുവനന്തപുരം സൗത്ത്. മത്സരവേദികളിലെ മിന്നുന്ന പ്രകടനങ്ങളിലൂടെ 429 പോയിന്റുകൾ സ്വന്തമാക്കിയാണ് തിരുവനന്തപുരം സൗത്ത് ഉപജില്ലയുടെ കുതിപ്പ്. ആദ്യദിനത്തിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന കിളിമാനൂർ ഉപജില്ലയെ പിന്നിലാക്കി പോയിന്റ് പട്ടികയിൽ തിരുവനന്തപുരം നോർത്താണ് ഇപ്പോൾ രണ്ടാം സ്ഥാനത്ത്- 372 പോയിന്റ്. മൂന്നാം സ്ഥാനത്തുള്ള കിളിമാനൂരിന് 367 പോയിന്റാണുള്ളത്. ആതിഥേയരായ ആറ്റിങ്ങൽ 364 പോയിന്റുമായി നാലാം സ്ഥാനത്താണ്.കൂടുതൽ പോയിന്റുകൾ നേടിയ സ്‌കൂളുകളുടെ പട്ടികയിൽ 113 പോയിന്റുമായി വഴുതക്കാട് കാർമ്മൽ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളാണ് മുന്നിൽ. ആദ്യ ദിനം ഒന്നാമതായിരുന്ന കടുവയിൽ കെ.ടി.സി.ടി ഇ.എം.എച്ച്.എസ്.എസ് 107 പോയിന്റുമായി രണ്ടാമതാണ്. 91 പോയിന്റുകൾ സ്വന്തമാക്കിയ കോട്ടൺഹിൾ ഗവ. ഗേൾസ് എച്ച്.എസ്.എസാണ് പോയിന്റിൽ മൂന്നാം സ്ഥാനക്കാർ.