ആറ്റിങ്ങൽ:കലോത്സവത്തിന് ഒന്നാം സമ്മാനം ലഭിക്കാൻ ഇടനിലക്കാർ വഴി വിധികർത്താക്കൾക്ക് പണം ലഭിക്കുന്നുവെന്ന രക്ഷിതാക്കളുടെ ആരോപണത്തെക്കുറിച്ച് പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു.എല്ലാ ജില്ലാ കലോത്സവത്തിലും ഇത്തരത്തിൽ ആരോപണം ഉയരാറുണ്ട്. സംശയമുള്ള വിധികർത്താക്കൾ ഉൾപ്പെടെയുള്ള ചിലരുടെ ഫോൺ കാളുകൾ പരിശോധിക്കും.നൃത്ത മത്സരവേദികളിൽ ആവശത്തിനൊപ്പം ആരോപണങ്ങളും നിറഞ്ഞത് ആദ്യ ദിനം വലിയ ചർച്ചയായിരുന്നു.50,000 രൂപ മുതൽ ഒരു ലക്ഷം വരെ പറഞ്ഞ് ഒന്നാം സ്ഥാനം നൽകാൻ ഇടനിലക്കാ‌ർ രംഗത്തുണ്ട് എന്നായിരുന്നു ആരോപണം. ഇതുസംബന്ധിച്ച് ചിലരുടെ ശബ്ദരേഖകളും പുറത്തു വന്നു.എന്നാൽ ആരോപണവുമായി ബന്ധപ്പെട്ട് എവിടെയും കാര്യങ്ങൾ കൈവിട്ടു പോയ സംഭവങ്ങൾ ഉണ്ടായില്ല എന്നത് സംഘാടകർക്ക് ആശ്വാസം.