ആറ്റിങ്ങൽ: ജില്ലാ കലോത്സവത്തിന്റെ പ്രധാനവേദിയായ ഗവ. മോഡൽ എച്ച്.എസ്.എസിൽ കർട്ടൻ കെട്ടിയ കമ്പ് ഒടിഞ്ഞു. ഇന്നലെ രാത്രി രാത്രി 7.30 ന് വേദി ഒന്നിൽ ഹയർസെക്കൻഡറി വിഭാഗം ആൺകുട്ടികളുടെ നാടോടിനൃത്ത മത്സരം നടക്കുമ്പോഴാണ് സംഭവം. കമ്പ് പൊട്ടിയെങ്കിലും കർട്ടൻ താഴെവീഴാതെ തൂങ്ങി നിന്നതിനാൽ അപകടം ഒഴിവായി.
സംഭവസമയത്ത് സ്റ്റേജിലുണ്ടായിരുന്ന മത്സരാർത്ഥി നൃത്തം തുടർന്നു. കർട്ടൻ ശരിയാക്കിയ 15 മിനുട്ടിന് ശേഷം മത്സരം തുടർന്നു.