art-competition

ചിറയിൻകീഴ്: ചിറയിൻകീഴ് മണ്ഡലത്തിലെ നവകേരള സദസ്സിനോടനുബന്ധിച്ച് ചിറയിൻകീഴ് മണ്ഡല തല സ്കൂൾ കുട്ടികളുടെ ചിത്രരചന,കവിതരചന,ഉപന്യാസ രചന,പ്രസംഗമത്സരം എന്നിവ ചിറയിൻകീഴ് യു.പി.എസിൽ നടന്നു.ഇതിനോടനുബന്ധിച്ച് നടന്ന സമ്മേളനം ജില്ലാ പഞ്ചായത്തംഗവും മണ്ഡലം സംഘാടക സമിതി വൈസ് ചെയർമാനുമായ ആർ.സുഭാഷ് ഉദ്ഘാടനം ചെയ്തു.ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.മുരളി അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.മണികണ്ഠൻ, മണ്ഡലം പബ്ലിസിറ്റി ചെയർമാൻ മനോജ്.ബി.ഇടമന, പഞ്ചായത്ത് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ജി.വ്യാസൻ, പഞ്ചായത്ത് സംഘാടക സമിതി അംഗങ്ങളായ സി.രവീന്ദ്രൻ, വി.സുഭാഷ്, അഖിൽ, രജനി എന്നിവർ പങ്കെടുത്തു. പബ്ലിസിറ്റി ജോയിന്റ് കൺവീനർ ജയകുമാരനാശാരി സ്വാഗതവും സ്കൂൾ പ്രഥമ അദ്ധ്യാപകൻ നൗഷാദ് നന്ദിയും പറഞ്ഞു.