peyad

മലയിൻകീഴ്: കേരള വ്യാപാരി വൃവസായി ഏകോപന സമിതി പേയാട് യൂണിറ്റ് വനിതാ വിംഗിന്റെ ഒന്നാം വാർഷികം ജില്ലാ പ്രസിഡന്റ് പെരിങ്ങമല രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പേയാട് എസ്.പി. കൺവെൻഷൻ ചേർന്ന സമ്മേളനത്തിൽ യൂണിറ്റ് വനിതാ വിംഗ് പ്രസിഡന്റ് ലതാകുമാരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി വൈ.വിജയൻ, ജില്ലാ ട്രഷറർ ധനീഷ് ചന്ദ്രൻ, യൂണിറ്റ് പ്രസിഡന്റ് പേയാട് മഹേഷ്, വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് ജയലക്ഷ്മി, ജനറൽ സെക്രട്ടറി നസീമ
ഇല്ലൃസ്, ട്രഷറർ ശാന്ത കുമാരി, യൂണിറ്റ് ജനറൽ സെക്രട്ടറി സുരേഷ്, കുമാർ, ട്രഷറർ പുഷ്പ രാജ, ബൈജു ജോർജ്ജ്, രാധ, രജനി, അഹില എന്നിവർ സംസാരിച്ചു. സൈക്കോളജിസ്റ്റ് അമൃത പ്രഭാഷണം നടത്തി.