
കല്ലമ്പലം: മണമ്പൂരിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രത്യേക കൺവെൻഷൻ അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ഇ.പി സവാദ് ഖാൻ അദ്ധ്യക്ഷത വഹിച്ചു.മുൻ എം.എൽ.എ വർക്കല കഹാർ,പി. ഉണ്ണികൃഷ്ണൻ,വി.എസ് അജിത് കുമാർ,ജോസഫ് പെരേര,അസീസ് കിനാലുവിള,ജി.ജയൻ,പി.സജീവ്,പി.ജെ നഹാസ്,കുളമുട്ടം സലിം,ആർ.എസ് രഞ്ജിനി,സോഫിയാസലിം,എസ്. സുരേഷ് കുമാർ,ആർ.ജയ,പ്രശോഭന വിക്രമൻ,അമ്പിളി പ്രകാശ്,ബി. ഭദ്രൻപിള്ള,വി.രാധാകൃഷ്ണൻ,മണനാക്ക് ഷിഹാബുദ്ദീൻ,എസ്.എസ് ആരിഫ് ഖാൻ,വലിയവിള സമീർ,റാഫി അറഫ തുടങ്ങിയവർ പങ്കെടുത്തു.മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ആദരിക്കൽ,ചികിത്സാസഹായ വിതരണം,വിദ്യാഭ്യാസ ഗ്രാൻഡ് വിതരണം,കർഷകരെ ആദരിക്കൽ,വിവിധ പോഷക സംഘടന ചുമതലയേറ്റവരെ അനുമോദിക്കൽ തുടങ്ങിയവയും നടന്നു.