hi

വെഞ്ഞാറമൂട്:കുട്ടികളിൽ പരിസ്ഥിതി ബോധം വളർത്തുന്നതിനും കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നതിനുമായി നടപ്പിലാക്കുന്ന ഫലവൃക്ഷ കാട് ഒരുക്കൽ പദ്ധതിയായ 'ഫ്രൂട്ട് ഫോറസ്റ്റ്' പദ്ധതിയ്ക്ക് തേമ്പാംമൂട് ജനത ഹയർ സെക്കൻഡറി സ്‌കൂളിൽ തുടക്കമായി.സെന്റർ ഫോർ എൻവയോൺമെന്റ് ആന്റ് ഡെവലപ്‌മെന്റ് നബാർഡ്, പുല്ലമ്പാറ ഗ്രാമ പഞ്ചായത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പദ്ധതി ആരംഭിച്ചത്.പദ്ധതിയുടെ ഉദ്ഘാടനം മാവിൻ തൈ നട്ട് പുല്ലമ്പാറ പഞ്ചായത്ത് പ്രസിഡന്റ് പി.വി.രാജേഷ് ഉദ്ഘാടനം ചെയ്തു.സ്‌കൂൾ പി.ടി.എ പ്രസിഡന്റ് ഷംനാദ് പുല്ലമ്പാറ അദ്ധ്യക്ഷനായി.സെന്റർ ഫോർ എൺവയോൺമെന്റ് ആന്റ് ഡെവലപ്‌മെന്റ് സീനിയർ പ്രോഗ്രാം ഓഫീസർ ബൈജു നെല്ലനാട് പദ്ധതിയെ ക്കുറിച്ച് വിശദീകരിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി,വികസന സ്റ്റാൻഡിംഗ് കമ്മിറ്റി കമ്മറ്റി ചെയർമാൻ ബി. ശ്രീകണ്ഠൻ,സ്‌കൂൾ എച്ച്.എം.പ്രദീപ് നാരായണൻ,പ്രിൻസിപ്പൽ സ്മിത,പഞ്ചായത്ത് മെമ്പർമാരായ നസീർ അബൂബേക്കർ,ബിന്ദു എന്നിവർ സംസാരിച്ചു.