
വെള്ളനാട്:എം.എൽ.എ ഫണ്ടുപയോഗിച്ച് പുനലാൽ മലങ്കര പള്ളിക്കുസമീപം സ്ഥാപിച്ച മിനി ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം സ്റ്റീഫൻ.എൽ.എൽ.എ നിർവഹിച്ചു.വാർഡ് മെമ്പർ സുനിതാ സുരേഷ് അദ്ധ്യക്ഷത വഹിച്ചു.ഇടവക വികാരി ഫാദർ ബോസ്ക്കോ ചാല റയ്ക്കൽ മുഖ്യാതിഥിയായി,ഡെയിൽ വ്യൂ ഡയറക്ടർ ഡിപിൻദാസ്,ജനതാദൾ (എസ്) നിയോജക മണ്ഡലം പ്രസിഡന്റ് കുരുവിയോട് സുരേഷ്,സി.പി.എം വെള്ളനാട് ലോക്കൽ കമ്മിറ്റി അംഗം എ.മോഹനൻ,സി.ഐ.ടി.യു കൺവീനർ ഐസക് പുനലാൽ,ബ്രാഞ്ച് കമ്മിറ്റി അംഗം ബിന്ദു,മുൻ ബ്രാഞ്ച് സെക്രട്ടറി സി.ജോണി എന്നിവർ സംസാരിച്ചു.