p

കടയ്ക്കാവൂർ: തീരദേശത്ത് നിലവിലെ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത ഭവനരഹിതർക്ക് വീട് നൽകുന്നതിന് പ്രത്യേക പാക്കേജ് നടപ്പാക്കുന്നതിന് സർക്കാരിന് ശുപാർശ നൽകുമെന്ന് വനിതാ കമ്മിഷൻ അദ്ധ്യക്ഷ അഡ്വ.പി.സതീദേവി പറഞ്ഞു. തീരദേശ ക്യാമ്പിന്റെ ഭാഗമായി അഞ്ചുതെങ്ങ് പഞ്ചായത്ത് ഹാളിൽ നടത്തിയ ഏകോപന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവ‌ർ. അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ലൈജു അദ്ധ്യക്ഷത വഹിച്ചു. വനിതാ കമ്മിഷൻ അംഗങ്ങളായ വി.ആർ.മഹിളാമണി, അഡ്വ.എലിസബത്ത് മാമ്മൻ മത്തായി,പ്രോജക്ട് ഓഫീസർ എൻ.ദിവ്യ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിജ ബോസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫ്ളോറൻസ് ജോൺസൺ,ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്റ്റീഫൻ ലൂയിസ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.എൻ.സൈജുരാജ് എന്നിവർ സംസാരിച്ചു. തീരദേശത്തെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച ചർച്ച വനിതാ കമ്മിഷൻ റിസർച്ച് ഓഫീസർ എ.ആർ.അർച്ചന നയിച്ചു.