mangalapuramseminar

മുടപുരം: നവകേരള സദസിന്റെ ഭാഗമായി മംഗലപുരം ഗ്രാമപഞ്ചായത്ത് അംബേദ്കർ അനുസ്മരണവും ഇന്ത്യൻ ഭരണഘടനയും മതേതരത്വവും എന്ന വിഷയത്തിൽ സെമിനാറും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. മുരളീധരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
സുമ ഇടവിളാകം ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുനിൽ മുരുക്കുംപുഴ സ്വാഗതം പറഞ്ഞു.വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വനജകുമാരി,മെമ്പർമാരായ തോന്നയ്ക്കൽ രവി,ജയ,ബിനി,കവിത,കെ.കരുണാകരൻ,ഷീല,മുൻ പഞ്ചായത്ത് പ്രസിഡന്റ് വേങ്ങാട് ചിറയിൻകീഴ് ലൈബ്രറി കൂട്ടായ്മ കൺവീനർ സുകുധു എന്നിവർ പങ്കെടുത്തു.ഡോ.കൃഷ്ണകുമാർ വിഷയാവതരണം നടത്തി.അഡ്വ.അനു തോമസ് അനുസ്മരണ പ്രഭാഷണം നടത്തി.