ആറ്റിങ്ങൽ:പതിനഞ്ച് ടീമുകൾ പങ്കെടുത്ത ഹയർ സെക്കൻഡറി വിഭാഗം മൈം മത്സരം വിഷയങ്ങളിൽ ആവർത്തന വിരസത പുലർത്തി.യു.പി.യിൽ തോട്ടം തൊഴിലാളിയുടെ കുരുന്ന് മകളെ തോട്ടമുടമയുടെ മകനുൾപ്പെട്ട സംഘം പീഡിപ്പിച്ചുകൊന്ന് കെട്ടിത്തൂക്കിയ സംഭവം വേദിലെത്തിച്ച കിളിമാനൂർ ആർ.ആർ.വി.ഗേൾസ് എച്ച്.എസ്.എസ് സ്‌കൂൾ എ ഗ്രേഡുമായി ഒന്നാമതെത്തി. ഇംഗ്ലീഷ് സ്‌കിറ്റിനും ഇവർക്കാണ് ഒന്നാം സ്ഥാനം.കുട്ടികൾ മൂകാഭിനയത്തിന് പ്രാധാന്യം കൊടുക്കാതെ അക്രോബാറ്റിക്സിൽ കേന്ദ്രീകരിക്കുകയാണെന്ന് വിധികർത്താക്കൾ അഭിപ്രായപ്പെട്ടു. ഇന്ത്യൻ മൈം തിയറ്റർ അംഗവും കഴിഞ്ഞ വർഷത്തെ ബി.ആർ.അംബേദ്കർ അവാർഡ് ജേതാവുമായ ആദംഷാ ആണ് ഒന്നാംസ്ഥാനം നേടിയ ടീമിന്റെ പരിശീലകൻ.ഏഴ് വർഷമായി സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുന്ന വിവിധ ടീമുകളെ ആദംഷാ പരിശീലിപ്പിക്കുന്നുണ്ട്.