
നെയ്യാറ്റിൻകര : എൽ.ഡി.എഫ് പ്രകടനപത്രികയിൽ പങ്കാളിത്ത പെൻഷൻ പുന:പരിശോധിക്കുമെന്ന് പറഞ്ഞത് പിൻവലിക്കാൻ വേണ്ടിയാണെന്നും അതിനാണ് കമ്മിറ്റി രൂപീകരിച്ചതെന്നും മുതിർന്ന സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ അഭിപ്രായപ്പെട്ടു.സിവിൽ സർവീസ് സംരക്ഷണ യാത്രയുടെ തിരുവനന്തപുരം സൗത്ത് ജില്ലാതല സമാപന സമ്മേളനം നെയ്യാറ്റിൻകരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സംഘാടകസമിതി ചെയർമാൻ ജി.എൻ.ശ്രീകുമാരൻ അദ്ധ്യക്ഷത വഹിച്ചു.സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം എ.എസ് ആനന്ദകുമാർ, ആനാവൂർ മണികണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു. കാട്ടാക്കടയിൽ നടന്ന 35ാം ദിവസത്തെ കാൽനടജാഥ പ്രയാണത്തിന്റെ ഉദ്ഘാടനം സി.പി.ഐ ജില്ലാ അസി. സെക്രട്ടറി കെ.എസ് അരുൺ നിർവഹിച്ചു. സി.പി.ഐ കാട്ടാക്കട മണ്ഡലം സെക്രട്ടറി എസ്.ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു.വിവിധ സ്വീകരണ യോഗങ്ങളിൽ ജാഥാ ക്യാ്ര്രപൻമാരായ ജയശ്ചന്ദ്രൻ കല്ലിംഗൽ , കെ.ഷാനവാസ് ഖാൻ, ജാഥാ മാനേജർ കെ.പി.ഗോപകുമാർ, വൈസ് ക്യാ്ര്രപൻമാരായ കെ.മുകുന്ദൻ, എം.എസ്.സുഗൈതകുമാരി, പി.എസ്.സന്തോഷ്‌കുമാർ,എസ്.സജീവ്, നരേഷ്‌കുമാർ കുന്നിയൂർ, വി.സി.ജയപ്രകാശ്, എ.ഗ്രേഷ്യസ്, എം.എം.നജിം, എം.സി.ഗംഗാധരൻ, വി.വി.ഹാപ്പി, നാരായണൻ കുഞ്ഞിക്കണ്ണോത്ത്, ഹരിദാസ് ഇറവങ്കര, ഡി.ബിനിൽ, എൻ.കൃഷ്ണകുമാർ, പി.ഹരീന്ദ്രനാഥ്, എസ്.പി.സുമോദ്, ആർ.രാജീവ്കുമാർ, പി.ശ്രീകുമാർ, ആർ.സിന്ധു, യു.സിന്ധു, എസ്.അജയകുമാർ, വിനോദ്.വി.നമ്പൂതിരി തുടങ്ങിയവർ പങ്കെടുത്തു.