1

തിരുവനന്തപുരം: ലുലു മാളിന് സമീപമുള്ള വേൾഡ് മാർക്കറ്റ് മൈതാനത്ത് നടക്കുന്ന പുഷ്പമേളയും പെറ്റ് ഷോയും കാണാൻ വൻ തിരക്ക്. സമാപന ദിവസമായ 12വരെ ചെടികളും ഫലവൃക്ഷത്തൈകളും വമ്പിച്ച ആദായ വിലയിൽ വാങ്ങാൻ അവസരമുണ്ട്. പുഷ്പമേളയോടു ചേർന്നുള്ള പ്രദർശ വിപണനമേളയിലും ഡിസ്‌കൗണ്ടുകളുണ്ട്. ഇന്ത്യയിലും വിദേശങ്ങളിലുമുള്ള അത്യപൂർവമായ പുഷ്പങ്ങൾ കൊണ്ട് ഒരുക്കിയിട്ടുള്ള ഇൻസ്റ്റലേഷനുകൾ ഈ പുഷ്പമേളയുടെ പ്രധാന ആകർഷണമാണ്. സെൽഫി പോയിന്റുകളും തയ്യാറാക്കിയിട്ടുണ്ട്. വർണമത്സ്യങ്ങളും അരുമപക്ഷികളും ഓമന മൃഗങ്ങളും ഒത്തുചേരുന്ന പെറ്റ് ഷോ കൗതുകക്കാഴ്ചകളാണ് സമ്മാനിക്കുന്നത്.കുട്ടികൾക്കുള്ള ഗെയിം ഷോ, ദിവസേന കലാസന്ധ്യകൾ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. നാളെ മുതൽ കലാനിധി ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന വാർഷികോത്സവങ്ങളിൽ സിനിമാ സീരിയൽ താരങ്ങളും ഗായകരും പങ്കെടുക്കും.
ദിവസവും രാവിലെ 11 മുതൽ രാത്രി 10 വരെയാണ് പ്രദർശനം. നറുക്കെടുപ്പിലൂടെ ഒട്ടേറെ സമ്മാനങ്ങളും നൽകും.