ആറ്റിങ്ങൽ:പരിശീലനത്തിനിടെ കാലിനേറ്റ പരിക്കുമായി വേദിയിലെത്തിയ കനികയ്‌ക്ക് പങ്കെടുത്ത മൂന്നിനങ്ങളിലും എ ഗ്രേഡ് ! സെന്റ് ആൻഡ്രൂസ് ജ്യോതിനിലയം ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് കനിക ഗോപൻ. മോഹിനിയാട്ടം,കഥകളി ( ഗ്രൂപ്പ് ),കേരള നടനം ഇനങ്ങളിലാണ് പങ്കെടുത്തത്. മത്സരം തുടങ്ങുന്നതിന്റെ തലേദിവസമായ തിങ്കളാഴ്ചയാണ് വലതുകാൽപ്പാദത്തിന് പരിക്കേറ്റത്.കാലിൽ ബാൻഡേജ് ധരിച്ചാണ് സ്റ്റേജിൽ കയറിയത്. കഴിഞ്ഞവർഷം ജില്ലാ കലോത്സവത്തിൽ മോഹിനിയാട്ടത്തിലും ഭരതനാട്യത്തിലും പങ്കെടുത്തിരുന്നു.