
വർക്കല : നവകേരള സദസ്സ് വർക്കല മണ്ഡലതല പരിപാടികളുടെ ഭാഗമായി മൈതാനം മുൻസിപ്പൽ പാർക്കിൽ സംവാദസദസ്സും ശിവഗിരി പാർക്കിൽ കലാവേദിയും സംഘടിപ്പിച്ചു . അഡ്വ.വി.ജോയ് എം. എൽ. എ ഉദ്ഘാടനം ചെയ്‌തു. പരമ്പരാഗത തൊഴിൽ മേഖലയിലെ വിവിധ വിഷയങ്ങളെ അധികരിച്ച് നടന്ന സംവാദ സദസ്സിൽ കെ .എസ് .ടി .എ ജില്ലാ സെക്രട്ടറി സിജോവ് സത്യൻ, അഡ്വ.സജ്നുസലാം, വർക്കല നഗരസഭ ചെയർമാൻ കെ. എം .ലാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സ്മിത സുന്ദരേശൻ, വൈസ് പ്രസിഡന്റ് ലെനിൻ രാജ്, ജില്ലാ പഞ്ചായത്ത് അംഗം ഗീത നസീർ, കേരളബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ അഡ്വ .എസ് ഷാജഹാൻ, സി.പി.എം ഏരിയ സെക്രട്ടറി എം.കെ.യൂസഫ്, നവകേരള സദസ്സ് മണ്ഡലം കൺവീനർ അനീഷ് കുമാർ,തഹസിൽദാർ അജിത്ത് ജോയി, ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക്, വൈസ് പ്രസിഡന്റ് ശുഭ.ആർ. എസ് . കുമാർ, സി .ഐ. ടി .യു ഏരിയ സെക്രട്ടറി വി .സത്യദേവൻ, ബിന്ദു, സതീശൻ,റിയാസ് വഹാബ്, ഹർഷാദ് സാബു, മടവൂർ സലിം, എൽ.എസ്. സുനിൽ, ഷിജിഷാജഹാൻ, സിജിഓടയം, പ്രോഗ്രാം കമ്മിറ്റി അംഗം ഷോണി.ജി.ചിറവിള തുടങ്ങിയവർ നേതൃത്വം നൽകി. കലാവേദിയിൽ സംഘടിപ്പിച്ച നാടൻ പാട്ട് മത്സരത്തിൽ വർക്കലയിലെ നിരവധി കലാപ്രതിഭകൾ പങ്കെടുത്തു.